Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human God

യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് മയക്കുമരുന്ന് നൽകി ബ​ലാ​ത്സം​ഗം; അശ്ലീല വീഡിയോ ചിത്രീകരിച്ചു, ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ

മ​ഥു​ര: യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ൽ ആ​ൾ​ദൈ​വം അ​ഭി​ഷേ​ക് മി​ശ്ര (29) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ൽ. തൊ​ഴി​ൽ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ചാ​യി​രു​ന്നു ബ​ലാ​ത്സം​ഗം. രാ​ധാ​കു​ണ്ടി​ലെ ആ​ശ്ര​മ​ത്തി​ൽ വ​ച്ചാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​ക് മി​ശ്ര​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2021ൽ ​ഐ​ഐ​ടി റൂ​ർ​ക്കി​യി​ൽ‌​നി​ന്ന് (2017-2021 ബാ​ച്ച്) പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ഭി​ഷേ​ക് മി​ശ്ര ഓ​ൺ​ലൈ​ൻ വ​ഴി മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ൻ​പ് മ​ഥു​ര​യി​ലെ ഗോ​വ​ർ​ധ​ൻ പ്ര​ദേ​ശ​ത്തു​ള്ള രാ​ധാ​കു​ണ്ഡി​ലേ​ക്ക് ഇ​യാ​ൾ താ​മ​സം മാ​റി​യി​രു​ന്നു. യു​വ​തി​ക​ളെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വ​ശീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ശ്ര​മ​ത്തി​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി​യെ​ന്ന് മ​ഥു​ര റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് സു​രേ​ഷ് ച​ന്ദ്ര റാ​വ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ ​മേ​യ് 25ന് ​ന​ൽ​കി​യ ബ​ലാ​ത്സം​ഗ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് മി​ശ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ സ്വാ​ധീ​നി​ക്ക​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​തി ശാ​രീ​രി​ര​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​സാ​ദ​മെ​ന്ന പേ​രി​ൽ മി​ശ്ര ത​നി​ക്ക് ല​ഹ​രി​വ​സ്തു ക​ല​ക്കി​യ പാ​ൽ ന​ൽ​കി​യെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

പാ​ലി​ൽ ല​ഹ​രി​വ​സ്തു ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തു കു​ടി​ച്ച​തോ​ടെ ത​നി​ക്ക് ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ന്നും മി​ശ്ര ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു​മാ​ണു യു​വ​തി​യു​ടെ പ​രാ​തി. ത​ന്‍റെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ക​ർ​ത്തി​യെ​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up